Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Hits Coast

‘മൊ​ൻ ത’ ​തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ; ആറു പേർ മരിച്ചു, ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​യു​മെ​ന്ന് വ​ലി​യി​രു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: മൊ​ൻ ത ​ചു​ഴ​ലി​ക്കാ​റ്റ് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ക​ര​യി​ൽ തൊ​ട്ട​തി​നു പി​ന്ന​ലെ അ​തി​ശ​ക്ത മ​ഴ​യാ​ണ് ആ​ന്ധ്ര​യി​ലു​ണ്ടാ​യ​ത്. റെ​ഡ് അ​ലേ​ർ​ട്ട് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വി​ശാ​ഖ​പ​ട്ട​ണം, ശ്രീ​കാ​കു​ളം, വി​ജ​യ ന​ഗ​രം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ആ​ന്ധ്ര​യി​ൽ 16 ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ടാ​ണു​ള്ള​ത്.

ആ​ന്ധ്ര തീ​രം​തൊ​ട്ട​തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ചു. ഇ​തു​വ​രെ ആ​റു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 78,000 പേ​രെ മു​ൻ​കൂ​ട്ടി ഒ​ഴി​പ്പി​ച്ച​തി​നാ​ൽ വ​ലി​യ ആ​ൾ​നാാ​ശ​മു​ണ്ടാ​യി​ല്ല. 35000ത്തി​ല​ധി​കം ആ​ളു​ക​ൾ സു​ര​ക്ഷി​ത ക്യാ​ന്പു​ക​ളി​ലാ​ണു​ള്ള​ത്.

മ​ച്ചി​നി പ​ട്ട​ണ​ത്തി​നും ക​ക്കി​നാ​ട ഗ്രാ​മ​ത്തി​നും ഇ​ട​യി​ൽ രാ​ത്രി 12.30ഓ​ടെ​യാ​ണ് കാ​റ്റ് തീ​രം​തൊ​ട്ട​ത്. കാ​റ്റ് തീ​രം തൊ​ട്ട​തോ​ടെ 43,000 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​ക​ൾ ന​ശി​ച്ചു. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ 2200 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ബ്സ്റ്റേ​ഷ​നു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് 25 ട്രെ​യ്നു​ക​ളും വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് പു​റ​പ്പ​ടേ​ണ്ട 32 വി​മാ​ന​ങ്ങ​ളും വി​ജ​യ​വാ​ഡ​യി​ൽ​നി​ന്നു​ള്ള 15 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. എ​ന്നാ​ൽ നി​ല​വി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ് സാ​ധ​ര​ണ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യെ​ന്ന് ക​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. അ​ടു​ത്ത ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി വീ​ണ്ടും കു​റ​യു​മെ​ന്ന് വി​ലി​യി​രു​ത്തു​ന്നു​ണ്ട്.

Latest News

Up